പാറശാല : തീരദേശ മേഖലയെ കേന്ദ്രീകരിച്ച് നടത്തിയ വ്യാപക പരിശോധനയില്‍ കാറില്‍ കടത്തിക്കൊണ്ടുവന്ന കഞ്ചാവും എംഡിഎംഎയുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കോവളം ഭദ്രകാളി ക്ഷേത്രത്തിനു സമീപം വിജയവിലാസം വീട്ടില്‍ നന്ദു നരേന്ദ്രന് (30 ), മണക്കാട് വല്ലുവിളാകം തുണ്ടുവിള പുത്തന്‍വീട്ടില്‍ ജിതിന് (39) എന്നിവരെയാണ് പിടികൂടിയത്.
നന്ദു കാറില്‍ കൊണ്ടുവരികയായിരുന്ന 5.342 ഗ്രം എംഡിഎംഎയും 35.962 ഗ്രാം കഞ്ചാവും പിടിച്ചെടുത്ത എക്സൈസ് അധികൃതരുടെ വിശദമായ ചോദ്യം ചെയ്യലിലാണ് ജിതിന് വാടകയ്ക്ക് താമസിക്കുന്ന വീട്ടിനുള്ളില്‍നിന്നും കളിപ്പാട്ടത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്ന 5.532 എംഡിഎംഎയും 69.097 ഗ്രാം കഞ്ചാവും വീണ്ടും കണ്ടെടുത്തത്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് അധികൃതര്‍ പറഞ്ഞു. എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ സിവില്‍ എക്സൈസ് ഓഫീസര്പ ്രസന്നന്, അനീഷ്, ലാല്‍കൃഷ്ണ, വിനോദ്, അല്‍ത്താഫ്, അഖില്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍, സജിത, എസ്. സിനി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.